Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa Fraud

Thiruvananthapuram

വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​കൾ പിടിയിൽ

വി​ഴി​ഞ്ഞം: ഇ​സ്രാ​യേ​ലി​ലേ​ക്കു വീ​സ വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ വി​ഴി​ഞ്ഞം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ‌

ത​മി​ഴ്‌​നാ​ട് ത​ഞ്ചാ​വൂ​ർ പേ​രാ​വു​റാ​ണി പൊ​ൻ​കാ​ട് ആ​ന​ന്ദ​വ​ള്ളി വ​യ്യ​ൽ സൗ​ത്ത് സ്ട്രീ​റ്റി​ൽ ആ​രോ​ഗ്യ സ്റ്റീ​ഫ​ൻ (38), ട്രി​ച്ചി നേ​രി​യ​മം​ഗ​ലം കാ​മ​രാ​ജ് ന​ഗ​റി​ൽ മു​ഹ​മ്മ​ദ​ലി സ്ട്രീ​റ്റി​ൽ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് (49)എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം സി​ഐ ഹേ​മ​ന്ദ് കു​മാ​ർ, എ​സ്ഐ പ്ര​ശാ​ന്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ വി​ന​യ​കു​മാ​ർ, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ റെ​ജി​ൻ, ആ​ദ​ർ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ജോ​സ്, പൗ​ലോ​സ് എ​ന്നി​വ​രി​ൽ നി​ന്നാ​യി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ട്ടി​ൽ ട്രാ​വ​ൽ ഏ​ജ​ന്‍റ്സി ന​ട​ത്തു​ന്ന സം​ഘ​ത്തെ ജോ​സി​ന്‍റെ ബ​ന്ധു മു​ഖാ​ന്തി​ര​മാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​സ്രാ​യേ​ലി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് വി​വി​ധ ബാ​ങ്കു​ക​ൾ വ​ഴി സം​ഘം പ​ണം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​ന​ടി​ക്ക​റ്റു​ക​ളും ത​ര​പ്പെ​ടു​ത്തി​ന​ൽ​കി. ഡ​ൽ​ഹി​യി​ൽ എ​ത്തി​യാ​ലു​ട​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് പോ​കാ​നു​ള്ള വീ​സ​യും എ​യ​ർ ടി​ക്ക​റ്റു​മാ​യി ആ​ളെ​ത്തു​മെ​ന്നും സം​ഘം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ജോ​സി​നെ​യും പൗ​ലോ​സി​നെ​യും തേ​ടി ആ​രു​മെ​ത്തി​യി​ല്ല. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ലെ പ​ത്തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ആ​രോ​ഗ്യ​സ്റ്റീ​ഫ​നും മു​ഹ​മ്മ​ദ് അ​ബ്ബാ​സും. വി​ഴി​ഞ്ഞ​ത്തെ​ത്തി​ച്ച പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Latest News

Corehub Up